Latest News

ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍സത്താര്‍ (39) ആണ് മരിച്ചത്.[www.malabarflash.com] 

കുറച്ചുവര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന അബ്ദുല്‍ സത്താര്‍ അഞ്ചുവര്‍ഷക്കാലമായി മലേഷ്യയില്‍ വ്യാപാരിയാണ്. 

ഭാര്യ:നാസിയ. മക്കള്‍; മുഹമ്മദ് ഇര്‍ഫാന്‍ (പത്താംതരം വിദ്യാര്‍ഥി), ഫാത്തിമ (ആറാംതരം), ഷഹീര്‍ (മൂന്നാംതരം), ഷിന്‍സാര്‍ (എല്‍.കെ.ജി). സഹോദരങ്ങള്‍: ഹാരിസ്, സുബൈദ, മിസ്‌രിയ, ജമീല, ഫൗസിയ, പരേതനായ അഷ്‌റഫ്. 

മൃതദേഹം നാട്ടിലെത്തിക്കാനുള്ളശ്രമം നടന്നുവരികയാണ്. 

ഒരാഴ്ച മുമ്പ് ചട്ടഞ്ചാ്ല്‍ പുത്തരിയടുക്കത്തെ പാറ ഇബ്രാഹിം ഗള്‍ഫില്‍ മരിച്ചിരുന്നു. ഈ മരണത്തിലുള്ള ദുഖം വിട്ടുമാറുന്നതിന് മുമ്പാണ് ചട്ടഞ്ചാല്‍ സ്വദേശിയായ മറ്റൊരു പ്രവാസി കൂടി മരണത്തിന് കീഴടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.