Latest News

മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ദീപക് വോറ

കോഴിക്കോട്: വിദ്യാഭ്യസ രംഗത്ത് ഗുണമേന്മയും പുതിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തലും പ്രധാനമാണെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞനും പ്രധാനന്ത്രിയുടെ മുന്‍ ഉപദേഷ്ടാവുമായ ദീപക് വോറ. പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി മര്‍കസില്‍ സംഘടിപ്പിച്ച 'റെകഗ്‌നിഷന്‍ 19' അക്കാദമിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

മര്‍കസിന്റെ വിദ്യാഭ്യാസ രീതിശാസ്ത്രം അത്ഭുതാവഹമാണെന്നും നോളജ് സിറ്റിയിലെ വിവിധ വൈജ്ഞാനിക നാഗരിക പദ്ധതികള്‍ ഇന്ത്യയില്‍ തന്നെ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഫനേജില്‍ നിന്ന് രാജ്യത്താകെ വേരുകളുള്ള വൈജ്ഞാനിക ഹബ് ആക്കി മാറ്റിയത് ധിഷണയും ഉത്സാഹവും ആത്മാര്‍ത്ഥതയും ഉള്ള നേതൃത്വത്തിന്റെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മികച്ച അക്കാദമിക പ്രകടനം കാഴ്ച വെച്ച മര്‍കസ് എയ്ഡഡ് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ക്ക് കാന്തപുരം ഉപഹാരം അദ്ദേഹം സമ്മാനിച്ചു. 

മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, രാജസ്ഥാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ അസീസ്, താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍ മുരളി, മര്‍കസ് അക്കാദമിക് പ്രോജക്ട് ഡയറക്ടര്‍ പ്രഫ. ഉമറുല്‍ ഫാറൂഖ്, മര്‍കസ് നോളജ് സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ഹസന്‍, മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ സി.പി ഉബൈദുല്ല സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.