കോഴിക്കോട്: കത് വയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി ദന അക്തറിന്റെ തുടർപഠനം കാരന്തൂര്‍ മര്‍കസ് ഏറ്റെടുത്തു.[www.malabarflash.com]
ഏഴാം ക്ലാസ് വരെ പഠനം നടത്തിയ ദനക്ക് രക്ഷിതാക്കളുടെ താൽപര്യപ്രകാരം, മർകസിന്റെ മേൽനോട്ടത്തിൽ ജമ്മു കാശ്മീരിൽ പ്രവർത്തിക്കുന്ന ഏതെങ്കിലുമൊരു സ്കൂളിൽ പ്രവേശനം നൽകും.
നാടോടികളായ ബക്കർവാൾ സമുദായത്തിനു വേണ്ടി ജമ്മു കശ്മീർ സർക്കാർ നടത്തുന്ന, വർഷത്തിൽ ആറുമാസം മാത്രം പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നിലാണ് ദന ഏഴാം തരം വരെയും പഠനം നടത്തിയത്.
മുഖ്യധാരാ സ്കൂളുകളിൽ ഇതേ ക്ലാസിൽ പഠനം നടത്തുന്നതിന് യോഗ്യതക്കാവശ്യമായ പ്രത്യേക പരിശീലനം നൽകിയതിനു ശേഷമായിരിക്കും ദനക്ക് മർകസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന യെസ് ഇന്ത്യ ഫൗണ്ടേഷന്‍ സ്കൂളില്‍ പ്രവേശനം നൽകുകയെന്ന് ഡയറക്ടര്‍ ഷൗക്കത്ത് ബുഖാരി അറിയിച്ചു.
No comments:
Post a Comment