Latest News

പെരുവണ്ണാനെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണം എംവിഎസ്എസ്

ഉദുമ: പെരുവണ്ണാനെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തണമെന്ന് മണ്ണാന്‍-വണ്ണാന്‍ സമുദായസംഘം (എംവിഎസ്എസ്) ഉദുമ ഏരിയാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com]

ചട്ടഞ്ചാല്‍ അര്‍ബ്ബന്‍ സഹകരണ സംഘം ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ: ബി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. 

പൂര്‍ണമായ അന്ധതയില്‍ തോറ്റത്തിലും, ചെണ്ടയിലും വൈദഗ്ധ്യം തെളിയിച്ച കുണ്ടംകുഴി സ്‌കൂള്‍ അദ്ധ്യാപകന്‍ കെ വി കൃഷ്ണന്‍ മാഷെ ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍ ആദരിച്ചു. സമുദായ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും ഈവര്‍ഷം ഒന്നാം തരത്തില്‍ ചേര്‍ന്നവരെയും ചടങ്ങില്‍ അനുമോദിച്ചു. 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി കുഞ്ഞിരാമന്‍, വി നാരായണന്‍, പി ശ്രീധരന്‍ മാസ്റ്റര്‍, കെ വി കുമാരന്‍, വി ഉപേന്ദ്രന്‍, യു വി കുമാരന്‍, ശശിധരന്‍ ബാര, മോഹനന്‍ രാമരം എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ വി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: വി അച്യുതന്‍ (പ്രസിഡന്റ്), ബാലാമണി, കെ വി കുമാരന്‍ (വൈസ് പ്രസിഡന്റ്മാര്‍),
കെ വി രാജേന്ദ്രന്‍ (സെക്രട്ടറി), വി കുഞ്ഞിരാമന്‍ (ജോ: സെക്രട്ടറി), യു വി കുമാരന്‍ (ട്രഷറര്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.