Latest News

സമന്വയ വിദ്യാഭ്യാസം മാതൃകാ സമൂഹത്തെ സൃഷ്ടിക്കും: കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്: മത ഭൗതീക സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമെ മാതൃക സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാവുകയുള്ളൂവെന്ന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com] 

ഉളിയത്തടുക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുസ്ന ഷീ അക്കാദമി രണ്ടാം വാര്‍ഷിക മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ അല്‍ ഹുസ്ന ഷീ അക്കാദമിയുടെ പ്രവര്‍ത്തനം വളരെ മാതൃകാപരമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു.
സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാകിയ 78 യുവ പണ്ഡിതകള്‍ക്കുള്ള സാക്കിയ, അല്‍ ഫാഹിമ ബിരുദം സയ്യിദ് കുമ്പോല്‍ തങ്ങള്‍, താജുശരീഅ ആലിക്കുഞ്ഞി ഉസ്താദ് വിതരണം ചെയ്തു. തൗബാ മജ്ലിസിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി.
രണ്ട് വര്‍ഷത്തെ ശരീഅ പഠനം പൂര്‍ത്തീകരിച്ച് സാക്കിയ അല്‍ ഫാഹിമ ബിരുദം നേടിയവരില്‍ നിന്നും ഖദീജത്ത് ജുവൈരിയ സാക്കിയ അല്‍ ഫാഹിമ ടി.എന്‍.മൂല ഒന്നാം സ്ഥാനവും, ഫാത്തിമ സക്കിയ്യ അല്‍ ഫാഹിമ മദീന മഖ്ദൂം രണ്ടാം സ്ഥാനവും, ഒരു വര്‍ഷത്തെ ഇസ്ലാമിക് ശരീഅ പഠനം പൂര്‍തിയാക്കിയവരില്‍ ആയിഷത്ത് സുല്‍ത്താന സാക്കിയ മുട്ടത്തോടി ഒന്നാം സ്ഥാനവും, ഷാനിബ സാക്കിയ പന്നിപ്പാറ രണ്ടാം സ്ഫാനവും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തോടൊപ്പം ഇസ്ലാമിക് ശരീഅ പഠനം പൂര്‍ത്തിയാക്കിയവരില്‍ ജലാലാ ഫര്‍ഹത്ത് സാക്കിയ പട്ട്ല ഒന്നാം സ്ഥാനവും തസ്നീന സാക്കിയ ഫത്തഹ് നഗര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഹംസ തങ്ങള്‍, സയ്യിദ് ഖാലിദ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, എം.പി.അബ്ദുല്ല ഫൈസി, ഇബ്രാഹിം സഅദി മാന്യ, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ധീഖ് മദനി, ഇസ്മായില്‍ മുസ്ലിയാര്‍ ബ്ലാര്‍ക്കോട്, ഇത്തിഹാദ് മുഹമ്മദ് ഹാജി, മന്‍സൂര്‍ മൗലവി, എ.എം മഹമൂദ്, മഹമൂദ് ഹനീഫി പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.