Latest News

മണിക്കൂറില്‍ 160 കി.മീ വേഗത; വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം അടുത്ത ആഴ്ച

മുംബൈ: ഇന്ത്യയിലെ അതിവേഗ ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന്റെ മഹാരാഷ്ട്രയിലെ പരീക്ഷണ ഓട്ടം അടുത്തയാഴ്ച നടക്കും. മുംബൈയില്‍ നിന്നു പുണെ, നാസിക്, വഡോദര എന്നിവിടങ്ങളിലേക്കാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.[www.malabarflash.com] 

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണ് ഈ അതിവേഗ ട്രെയിനിനുള്ളത്. പുണെയിലേക്കും നാസിക്കിലേക്കും രണ്ട് മണിക്കൂര്‍ കൊണ്ടും വഡോദരയിലേക്കു നാലുമണിക്കൂര്‍ കൊണ്ടും ഓടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വന്ദേഭാരത് എക്സ്പ്രസ് വാരാണസി- ഡല്‍ഹി പാതയില്‍ ഓടിയപ്പോള്‍ യാത്രാസമയം 40 ശതമാനം കുറഞ്ഞതായി റെയില്‍വേ ബോര്‍ഡ് അംഗം രാജേഷ് അഗര്‍വാള്‍ പറഞ്ഞു. 

പുണെ, നാസിക്, വഡോദര എന്നീ നഗരങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത്. മുംബൈ സബര്‍ബന്‍ വണ്ടികള്‍ മഴക്കാലത്ത് മുടക്കമില്ലാതെ ഓടുമെന്ന് രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.