ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഓഫ്റോഡ് എസ്യുവിയായ ഥാര്‍700 സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. ദില്ലി എക്സ്ഷോറൂം കണക്ക് പ്രകാരം 9.99 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാര്‍ സ്പെഷല്‍ എഡിഷന്റെ വില.[www.malabarflash.com]
പുതിയ ഥാര്‍ 700 -നായുള്ള ബുക്കിംഗ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. അക്വാമറൈന്‍ ബ്ലൂ, നാപോളി ബ്ലാക്ക് എന്നീ നിറപ്പതിപ്പുകളിലാണ് ഥാര്‍ 700നെ പുറത്തിറക്കിയിരിക്കുന്നത്.
അഞ്ച് സ്പോക്ക് അലോയ് വീലുകള്‍, വശങ്ങളിലും ബോണറ്റിലും സ്റ്റിക്കറുകള്‍, മുന്‍ ഗ്രില്ലിലെ ബ്ലാക്ക് ഫിനിഷ്, മുന്‍ ബമ്പറിലെ സില്‍വര്‍ ഫിനിഷ്, മുന്‍സീറ്റുകളിലെ ഥാര്‍ ലോഗോ, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയാണ് ഥാര്‍ 700 -ലെ പ്രധാന സവിശേഷതകള്‍.
105 bhp കരുത്തും 247 Nm torque ഉം കുറിക്കുന്ന 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ 700 -ന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാവും ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും എസ്യുവിയിലുണ്ടാവും.

No comments:
Post a Comment