ഗുരുവായൂർ: തീരപ്രദേശത്തും ഗുരുവായൂരിലും കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന യുവതിയെ അഞ്ച് കിലോ കഞ്ചാവ് സഹിതം എക്‌സൈസ് സംഘം പിടികൂടി. കടപ്പുറം തൊട്ടാപ്പ് തോട്ടക്കര സുനീറയെയാണ് (36) അറസ്റ്റ് ചെയ്തത്.[www.malabarflash.com]
രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ നീക്കങ്ങൾ ഒരു മാസമായി എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇടനിലക്കാരെ ഉപയോഗിച്ചാണ് ഇവർ കഞ്ചാവ് വിറ്റിരുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കുടുംബസമേതം കാറിൽ യാത്ര ചെയ്താണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത് എന്നതിനാൽ ആരും സംശയിച്ചിരുന്നില്ല. കുട്ടികളെയും കച്ചവടത്തിന് ഉപയോഗിച്ചിരുന്നു. അഞ്ച് വർഷമായി ഇവർ കച്ചവടം നടത്തി വരുന്നുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ഇടനിലക്കാരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബു, പ്രിവന്റീവ് ഓഫിസർമാരായ പി.എ. ഹരിദാസ്, ടി.കെ. സുരേഷ്‌കുമാർ, ഒ.പി. സുരേഷ്‌കുമാർ, ടി.ആർ. സുനിൽകുമാർ, സി.ഇ.ഒമാരായ എം.എസ്. സുധീർകുമാർ, ജയ്‌സൻ പി. ദേവസി, മിക്കി, എൻ.ബി. രാധാകൃഷ്ണൻ, കെ. രഞ്ജിത്ത്, ശീർഷേന്ദുലാൽ, പി. ഇർഷാദ്, പി.വി. വിശാൽ, പി.എസ്. രതിക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment