കാസര്‍കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിനുവേണ്ടി എം എസ് എഫ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി വലയം തീര്‍ത്ത് പ്രതിജ്ഞയെടുത്തു.[www.malabarflash.com]
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ ജില്ലാ സെക്രട്ടറി സിദ്ധിഖ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു, സവാദ് അംഗടിമുഗര്‍, സിറാജ്, മുര്‍ഷിദ്, അജ്മല്‍ സംബന്ധിച്ചു.
കുമ്പള ഐഎച്ച്ആര്‍ഡി കോളേജില്‍ ജില്ലാ സെക്രട്ടറി സഹദ് അംഗടിമുഗര്‍ ഉദ്ഘാടനം ചെയ്തു, മുഫാസ് കോട്ട, ജംഷീദ് മൊഗ്രാല്‍, അഫ്‌സല്‍ ബേക്കൂര്‍, സക്വാന്‍ മൊഗരാല്‍, റംസാന്‍ പാറക്കട്ട, സഫ്വാന്‍ ആദൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് ഗവ.കോളേജില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. കബീര്‍, ഷക്കീര്‍, സല്‍മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ ഉദ്ഘാടനം ചെയ്തു. സ്വഫ്വാന്‍, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഗവ കോളേജ് കുണിയ യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ഉദ്ഘാടനം ചെയ്തു. ഷഹീന്‍ കുണിയ, ഷമമാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട് സി.കെ.എന്‍.എ.എം കോളേജില്‍ വാര്‍ഡ് കൗണ്‍സിലര്‍ റസാഖ് തായലകണ്ടി ഉദ്ഘാടനം ചെയ്തു. ജംഷിദ് ചിത്താരി, ഹാശര്‍ മുണ്ടത്തോട് എന്നിവര്‍ നേതൃത്വം നല്‍കി.
ശറഫ് കോളേജ് പടന്നയില്‍ എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സൈഫുദ്ധീന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ആഷിഖ് എന്‍ കെ സി, റബീഹ് കോട്ടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
ടാസ്‌ക്ക് കോളേജ് യൂണിറ്റ് തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് വിദ്യാര്‍ത്ഥി അജ്മല്‍ ഖലീല്‍, ജനറല്‍ സെക്രട്ടറി ഷമ്മാസ് സലാം, മുഹമ്മദ് നബ്രാസ്, സുമറദ്, ഷരീഫ് വടക്കുമ്പാട്, സഫ്വാന്‍, റഫാദ്, ഫവാസ്, റഫ്‌വാദ്,സമീന, ആലിയ, ഫയിമ, ആയിഷ എന്നിവരും സെന്‍ട്രല്‍ യൂണിവേസിറ്റി പെരിയയില്‍ റാഷിദ് കുയ്യാല്‍, ഫാസില്‍, നൗഫല്‍ മല, ബാസിം ഗസ്സാലി എന്നിവരും നേതൃത്വം നല്‍കി.
ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികളെയാണ് നോട്ടമിട്ടിരിക്കുന്നത് അതിന്റെ ഭവിഷ്യത്തുകള്‍ നാം അറിഞ്ഞതാണ് ഏത് വിധേനയും വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട് അതിനു എം എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.
അതിന് അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ നിയമപാലകര്‍ പൊതുജനങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണ വേണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ അറിയിച്ചു
അതിന് അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ നിയമപാലകര്‍ പൊതുജനങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണ വേണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ അറിയിച്ചു
No comments:
Post a Comment