Latest News

രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി മരണപ്പെട്ടു

ചെമ്മനാട്: രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി മരണപ്പെട്ടു. ചെമനാട് ചെക്കരംകോട് സ്വദേശി ശിഹാബ് (39) ആണ് മരിച്ചത്.[www.malabarflash.com] 

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നേരത്തെ ബഹ്റൈനില്‍ ബിസിനസ് ജീവിതം നയിക്കുകയായിരുന്നു. ഈയിടെയാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. പരേതനായ മഹമൂദിന്റെയും സഫിയയുടെയും മകനാണ്. സഹോദരങ്ങള്‍: സലീന, ഷഹബാസ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.