കാഞ്ഞങ്ങാട്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാറിടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു.[www.malabarflash.com]
നീലേശ്വരം മൂലപ്പള്ളിയിലെ ശേഖരന്‍-ബിന്ദു ദമ്പതികളുടെ മകന്‍ ആകാശ് (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ പോളിടെക്‌നിക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
മാര്‍ച്ച് 20ന് ക്ലാസ്സ് കഴിഞ്ഞു പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്തുകൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടം ഉണ്ടായത്.
No comments:
Post a Comment