Latest News

കട്ടക്കാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഉദുമ: മേല്‍പറമ്പ് കട്ടക്കാലില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മാങ്ങാട് അരമങ്ങാനം സ്വദേശി മണികണ്ഠന്‍(30) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച രാത്രി 9: 45 ഓടെ കട്ടക്കാലിലാണ് സംഭവം. മണികണ്ഠന്‍ അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.

അരമങ്ങാനത്തെ ചന്ദ്രശേഖരന്റെയും പരേതയായ നാരായണിയുടെയും മകനാണ്.

കളനാട് ഭാഗത്ത് നിന്നും മേല്‍പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 14 എം 8557 നമ്പര്‍ ബൈക്കില്‍ എതിര്‍ദിശയിലൂടെ വന്ന ഡി എല്‍ 4 സി എന്‍ ഇ 3748 നമ്പര്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

മരിച്ച മണികണ്ഠന്‌ ഭാര്യയും മൂന്ന് മക്കളുമുണ്ട്. സഹോദരങ്ങള്‍: ഗൗരി, ഷീബ, സുമിത്ര, അപ്പാലി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.