ആലപ്പുഴ: വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യയെ കൊലപ്പെടുത്താനുള്ള കാരണം പ്രണയനൈരാശ്യമാണെന്ന് അജാസിൻെറ മൊഴി.[www.malabarflash.com]
സൗമ്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് സൗമ്യയുടെ ദേഹത്തും തൻെറ ദേഹത്തും പെട്രോളൊഴിച്ചത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകിയിട്ടുണ്ട്.
ആലപ്പുഴ രണ്ടാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെയാണ് അജാസ് മൊഴി നൽകിയത്. അജാസിന് പ്രണയനൈരാശ്യമുണ്ടായിരുന്നുവെന്ന് പോലീസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ അജാസും സൗമ്യയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
വള്ളികുന്നം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ തെക്കേമുറി ഊപ്പൻവിളയിൽ സജീവിന്റെ ഭാര്യ സൗമ്യ (37) ശനിയാഴ്ചയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊടുവാൾകൊണ്ട് വെട്ടിയും കുത്തിയും വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

No comments:
Post a Comment