Latest News

പ​രാ​ഗ്വേ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഖ​ത്ത​ർ

ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക​യി​ലെ അ​ര​ങ്ങേ​റ്റ പോ​രാ​ട്ട​ത്തി​ൽ ഖ​ത്ത​റി​ന് സ​മ​നി​ല. ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ പ​രാ​ഗ്വേ​യോ​ടു 2-2ന് ​സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഖ​ത്ത​ർ ഒ​പ്പ​മെ​ത്തി​യ​ത്.[www.malabarflash.com]

നാ​ലാം മി​നി​റ്റി​ല്‍ ഓ​സ്‌​കാ​ര്‍ കാ​ര്‍​ഡോ​സോ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ പ​രാ​ഗ്വേ​യെ മു​ന്നി​ൽ എ​ത്തി. 56-ാം മി​നി​റ്റി​ല്‍ ഡെ​ര്‍​ലി​സ് ഗോ​ണ്‍​സാ​ലെ​യി​ലൂ​ടെ പ​രാ​ഗ്വേ ലീ​ഡ് ഉ​യ​ര്‍​ത്തി. എ​ന്നാ​ൽ അ​ല്‍​മോ​സ് അ​ലി(68), ബൗ​ലേം ഖൗ​ഖി(77) എ​ന്നി​വ​രി​ലൂ​ടെ ഖ​ത്ത​ർ തി​രി​ച്ച​ടി​ച്ചു.

കോ​പ്പ​യി​ൽ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ കൊ​ളം​ബി​യ​യെ​യും പ​രാ​ഗ്വേ അ​ർ​ജ​ന്‍റീ​ന​യേ​യും നേ​രി​ടും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.