Latest News

സാംസങ് എ സീരിസിലെ 10ഇ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

സാംസങ് എ സീരിസ് സ്മാര്‍ട്ട്‌ഫോണ്‍ പരമ്പരയിലെ എ 10ഇ അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കി.ഗ്യാലക്‌സി എ10 ന്റെ ഒരു എളിയ വേര്‍ഷനാണ് പുതിയ 10 ഇ.[www.malabarflash.com]

5.83 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ല. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്‌പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 8എംപിയാണ് പിന്‍ക്യാമറ. എക്‌സോസ് 7884 എസ്ഒസിയാണ് ഈ ഫോണിലെ പ്രോസസ്സര്‍. 2ജിബി റാം 32ജിബി ഇന്റേണല്‍ മെമ്മറി എന്നിവയൈാണ് ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3000 എംഎഎച്ചാണ്. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.സാംസങ്ങ് വണ്‍ യൂസര്‍ ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക.12,500 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില എന്നാണ് സൂചന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.