പൂനെ: വഞ്ചിക്കുന്നുവെന്ന സംശയത്തിന്റെ പേരില്‍ യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. പൂനെയിലെ ചന്ദന്‍നഗറില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.[www.malabarflash.com]
വീണ പട്‌ലെ എന്ന 22കാരിയാണ് കാമുകന്‍ കിരണ്‍ ഷിന്‍ഡെയുടെ കുത്തേറ്റു മരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കിരണ്‍ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലര്‍ത്താത്തതിനെ തുടര്‍ന്ന് സംഭവം നടന്ന ചൊവ്വാഴ്ച വീണ കാമുകനായ കിരണ്‍ ഷിന്‍ഡെയെ കാണാന്‍ പോയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കിരണ്‍ വീണയെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വീണ മരിക്കുകയായിരുന്നു.
പൂനെയിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് കിരണ്‍ സംശയിച്ചിരുന്നതായും ഇതാണ് കുറ്റകൃത്യത്തിന് കാരണമെന്നും പോലിസ് അറിയിച്ചു.
കൊലപാതകത്തിനുശേഷം കിരണ്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു
No comments:
Post a Comment