കാസര്‍കോട്: ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് ഹക്കീം കുന്നില്‍ തുടരുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.[www.malabarflash.com]
കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ്സ് ജില്ലാ കമ്മിററിയില്‍ അസ്വാര്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഊഹപോഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പളളി ഇക്കാര്യം വിശദീകരിച്ചത്.
ചില നേതാക്കള്‍ ഹക്കീമിനെ മാററണമെന്നാവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിാന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നായിരുന്നു കെപിസിസി നേതൃത്വം അന്ന് അറിയിച്ചിരുന്നത്.
ഉണ്ണിത്താന്റെ വിജയത്തിന് പിന്നില്‍ സജീവമായി ഡിസിസി പ്രസിഡണ്ട് പ്രവര്‍ത്തിച്ചെന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും മുല്ലപ്പളളി വ്യക്തമാക്കി.
No comments:
Post a Comment