Latest News

മോഷ്ടിച്ച പർദ്ദ ധരിച്ച് എ.ടി.എമ്മിൽനിന്ന്‌ പണം കവർന്നയാൾ പിടിയിലായി

തിരൂരങ്ങാടി: വീട്ടിൽനിന്ന് മോഷ്ടിച്ച എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച മോഷ്ടാവ് പോലീസ് പിടിയിലായി. ഐക്കരപ്പടിയിലെ കൂപ്പിയിൽ ശംസുദ്ദീനെ(32)യാണ് ബുധനാഴ്ച തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.[www.malabarflash.com]

കഴിഞ്ഞ ഫെബ്രുവരി ഏഴിന് രാത്രി ദേശീയപാതയ്ക്കരികിലെ താഴെ ചേളാരി വെള്ളേടത്ത് കരുണയിൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മറ്റൊരുവീട്ടിൽ വിരുന്നുപോയ സമയത്തായിരുന്നു സംഭവം. ഗുഡ്‌സ് വാഹനത്തിൽ കക്ക വില്പന നടത്തുന്നത് പതിവുള്ള മോഷ്ടാവ് വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയതോടെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറി അലമാരയിലുണ്ടായിരുന്ന 9000-രൂപ, മൊബൈൽഫോൺ, എ.ടി.എം. കാർഡ്, വസ്ത്രങ്ങൾ എന്നിവ മോഷ്ടിച്ചു.

വീട്ടിൽനിന്ന് മോഷ്ടിച്ച പർദ്ദ ധരിച്ച് കോട്ടയ്ക്കലിലെ എ.ടി.എം. കൗണ്ടറിൽനിന്ന് നാലുതവണയായി 25,000 രൂപയും പിൻവലിച്ചു. കൗണ്ടറിലെ സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല.

വീടിന് സമീപത്തുനിന്ന് ലഭിച്ച ദൃശ്യം പരിശോധിച്ച് പോലീസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു. മോഷ്ടാവ് എത്തിയ ഗുഡ്‌സ് ലോറിയുടെ ദൃശ്യവും പോലീസ് ശേഖരിച്ചു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഐക്കരപ്പടിക്ക് സമീപംവെച്ച് വാഹനത്തിൽ പോകുന്നതിനിടെ പോലീസ് ഇയാളെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.