ആലപ്പുഴ: റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചേര്‍ത്തല പാണാവള്ളി ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ ലാലിന്റെയും കൃഷ്ണയുടെ മകന്‍ ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകീട്ടോടെയാണു സംഭവം. കുഞ്ഞിന്റെ തൊണ്ടയില്‍ റംബൂട്ടാന്റെ കുരു കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ബന്ധുക്കളും അയല്‍വീട്ടില്‍ ഉണ്ടായിരുന്ന വിപിന്‍ലാലും ഓടിയെത്തി ഉടന്‍ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: ആയിഷ് വിഷ്ണു.
No comments:
Post a Comment