Latest News

അയോധ്യയില്‍ ശ്രീരാമന്റെ ഏഴടി ഉയരമുള്ള പ്രതിമ അനാച്ഛാദനംചെയ്ത് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: അയോധ്യയില്‍ ശ്രീരാമന്റെ ഏഴടി ഉയരമുള്ള പ്രതിമ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്തു. 35 ലക്ഷം രൂപയാണ് പ്രതിമയുടെ മൂല്യം കണക്കാക്കുന്നത്.[www.malabarflash.com]

ഈ വര്‍ഷം വലിയ സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയത്തിലെ നിഷേധാത്മകതയെ ഒഴിവാക്കി. രാജ്യം സുരക്ഷിതമാണെങ്കില്‍ രാജ്യത്തെ മതങ്ങളും സുരക്ഷിതമായിരിക്കും.

ഞങ്ങളുടെ എല്ലാവരുടേയും ലക്ഷ്യം ദേശീയതയാണ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമാണ് ഞങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് ജനങ്ങള്‍ക്ക് അദ്ദേഹം നന്ദിരേഖപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.