മുംബൈ: നാടന്‍ തോക്കുപയോഗിച്ചു ടിക് ടോക് വീഡിയോ നിര്‍മിക്കുന്നതിനിടെ വെടിയേറ്റ് 17കാരന്‍ മരിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഷിര്‍ദിയിലെത്തിയ അഹ്മദ് നഗര്‍ സ്വദേശി പ്രതീക് ആണ് മരിച്ചത്.[www.malabarflash.com]
മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ബന്ധുക്കളോടൊത്തു ഹോട്ടല്‍ മുറിയില്‍ കഴിയവെയാണ് സംഭവം. ബന്ധുക്കളായ സണ്ണി, നിതിന്‍, 11 വയസായ കുട്ടി എന്നിവരോടൊപ്പം നാടന്‍ തോക്കുപയോഗിച്ചു ടിക് ടോക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു പ്രതീക്. ഇതിനിടെ തോക്കില്‍ നിന്നു പ്രതീകിന് വെടിയേല്‍ക്കുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരാണ് പ്രതീകിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. പ്രതീകിനു വെടിയേറ്റതോടെ അമ്പരന്ന ബന്ധുക്കളായ യുവാക്കള്‍ ആകാശത്തേക്കു വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. സണ്ണിയെയും നിതിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
No comments:
Post a Comment