പാലാ: പഠനത്തിൽ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടന്നതിന് മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പ്ലസ്വൺ വിദ്യാർഥിയെ സ്കൂൾ വളപ്പിലെ നെല്ലിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]
ഉഴവൂർ ഈസ്റ്റ് സ്വദേശിയായ 16കാരനെയാണ് ഇടക്കോലിയിലെ സ്കൂൾ വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്.
ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാർഥി വാക്കുതർക്കവുമുണ്ടാക്കിയതായി രാമപുരം പോലീസ് പറഞ്ഞു. പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് പോയത്. രാവിലെ സ്കൂളിലെത്തിയ സ്കൂൾ ബസ് ഡ്രൈവർമാരാണ് മുറ്റത്തെ നെല്ലിമരത്തിൽ മൃതദേഹം കണ്ടത്.
വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇടക്കോലി ഗവ. ഹയർസെക്കൻഡറി സ്കൂൾ. 16കാരൻ പത്താം ക്ലാസുവരെ ഇവിടെയാണ് പഠിച്ചത്. പാലായിലെ ഒരു സ്കൂളിലാണ് പ്ലസ് വണ്ണിന് ചേർന്നത്.

No comments:
Post a Comment