മലപ്പുറം: ടിപ്പറിടിച്ച് കാല്നടയാത്രക്കാരന് മരിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജ്യേഷ്ഠസഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. എടരിക്കോട് തിരൂർ റോഡിൽ ക്ലാരി പണിക്കര്‍പടിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]
പണിക്കര്പടി സ്വദേശിയായ പരുത്തിക്കുന്നന്‍ അബ്ദുല്‍ മജീദാണ് (45) ടിപ്പറിടിച്ച് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജ്യേഷ്ഠസഹോദരന് മുസ്തഫ (52) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മജീദിനെ കോട്ടക്കല്‍ ഭാഗത്തുനിന്ന് കല്ലുമായി അമിതവേഗത്തിലെത്തിയ ടിപ്പറാണ് ഇടിച്ചത്. മജീദ് ലോറിക്കും വൈദ്യുതികാലിനുമിടയില് കുടുങ്ങുകയായിരുന്നു. സംഭവമറിഞ്ഞാണ് സമീപത്ത് പലചരക്ക് കച്ചവടം നടത്തുന്ന മുസ്തഫയെത്തിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. വീടിന് മുന്നിൽതന്നെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വിദേശത്തുള്ള സഹോദരങ്ങളായ ഹുസൈൻ, ഹബീബ്, ബദറുദ്ദീൻ എന്നിവരെത്തിയ ശേഷം ഇരുവരുടെയും ഖബറടക്കം ക്ലാരി മൂച്ചിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
പരേതനായ പരുത്തിക്കുന്നന്‍ മുഹമ്മദിെൻറയും പാത്തുട്ടിയുടെയും മക്കളാണ്. കിടക്കനിര്മാണശാല ജീവനക്കാരനാണ് മജീദ്. ഭാര്യ: സീനത്ത്. മക്കള്‍ ലിസ്ന, ലിഫാന്‍. മുസ്തഫയുടെ ഭാര്യ: സുലൈഖ. മക്കള്‍: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ ഷന. മരുമകന്: നൗഷാദ്.

No comments:
Post a Comment