ഉദുമ: സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിര്‍വചനമാണ് എന്ന മുദ്രാവാക്യവുമായി എം എസ് എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചു.[www.malabarflash.com]
ജിഎച്ച്എസ്എസ് ഉദുമയിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഹനാനിനു മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് എംഎസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഹഷിം ബംബ്രാണി, സഹദ് അംഗഡിമൊഗര്‍, സിദ്ദിഖ് മഞ്ചേശ്വര്‍, സയ്യിദ് താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ആഷിക് കീഴുര്‍, ഷഹീന്‍ കുണിയ, മിന്ഹാജ് ബേക്കല്‍, അന്തു കറാമ, സിയാദ് നാലാംവാതുക്കള്‍, ഫായിസ് മുക്കുന്നോത്ത്, സലാം മാങ്ങാട്, അമീന്‍ മാങ്ങാട് സംബന്ധിച്ചു
No comments:
Post a Comment