Latest News

അവധികഴിഞ്ഞു മടങ്ങവേ സൈനികന്‍ ട്രെയിനില്‍ നിന്നു വീണ് മരിച്ചു

കായംകുളം: അവധികഴിഞ്ഞു മടങ്ങവേ സൈനികന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. കറ്റാനം വിളയില്‍ പടീറ്റതില്‍ ഗോപാലക്കുറുപ്പിന്റെ മകന്‍ ഹരികുമാര്‍(43)ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.[www.malabarflash.com] 

ജമ്മു കശ്മീരില്‍ 166 ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയ ഹരികുമാര്‍ ഒരു മാസത്തെ അവധിക്കുശേഷം ശനിയാഴ്ചയാണ് കേരള എക്‌സ്പ്രസില്‍ യാത്ര തിരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന് അടുത്ത് വെച്ച് ട്രെയിനില്‍ നിന്നും വീണ് മരിച്ചു എന്നാണ് ഭോപ്പാല്‍ റെയില്‍വേ പൊലിസ് വള്ളികുന്നം പോലിസ് സ്റ്റേഷനില്‍ അറിയിച്ചത്.

തിങ്കളാഴ്ച രാവിലെയും വീടിനടുത്തുള്ള മധുസൂദനന്‍ എന്ന സുഹൃത്തിനെ ട്രെയിനില്‍ നിന്നും ഹരികുമാര്‍ വിളിച്ചിരുന്നു. ചൊവ്വാഴ്ച ജമ്മുവില്‍ എത്തിയിട്ട് വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. എന്നാല്‍ അല്‍പസമയത്തിനകം അപകടം സംഭവിക്കുകയായിരുന്നു.

മാതാവ്: ഉമയമ്മ പിള്ള. അതുല്‍ കൃഷ്ണ, അഭിനവ് കൃഷ്ണ എന്നിവര്‍ മക്കളാണ്. അനില്‍ കുമാര്‍ (മഹാരാഷ്ട്ര പൊലിസ്),ലേഖ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.