കണ്ണൂര്‍: ഇരിട്ടിക്കു സമീപം കിളിയന്തറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ബാരാപോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍(19), വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി(19) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയ്ക്കു 12.30ഓടെയാണു അപകടം. നാലുപേരടങ്ങുന്ന സംഘം പുഴയില്‍ നീന്തുന്നതിനിടെ രണ്ടുപേര്‍ മുങ്ങിത്താവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് പുറത്തെടുക്കുമ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു.
No comments:
Post a Comment