Latest News

വിദ്യാര്‍ത്ഥിക്ക് വൈദ്യുതാഘാതമേററ സംഭവം; കരാട്ടെ ക്ലാസ് നടത്തുന്ന ഉദുമയിലെ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചത്

ഉദുമ: കഴിഞ്ഞ ദിവസം ഉദുമ നാലാംവാതുക്കലിലെ കരാട്ടെ ക്ലാസിനെത്തിയ വിദ്യാര്‍ത്ഥിക്ക് വൈദ്യുതാഘാതമേററ സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ നടപടിക്കൊരുങ്ങി കെഎസ്ഇബി.[www.malabarflash.com] 

ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്‍ വശമുളള കെട്ടിടത്തിന്റെ മുകളില്‍ വെച്ച് തൊട്ടടുത്തുളള ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് വൈദ്യുതാഘാതമേറ്റത്. 

ഗുരുതരമായി പരിക്കേററ എരോലിലെ സലീമിന്റെ മകന്‍ മൊയ്തീന്‍ (16) മംഗലാപുരത്തെ ആശുപത്രില്‍ ചികിത്സയിലാണ്.
ഈ കെട്ടിടത്തിലെ താഴെ നിലയിലെ മൂന്ന് മുറികള്‍ക്ക് മാത്രമാണ് ഉദുമ ഗ്രാമപഞ്ചായത്തിന്റെ അനുമതിയുളളു. ഇതിന് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ഹാളിലാണ് കരാട്ടെ ക്ലാസ് നടക്കുന്നത്.

ഇതിലൂടെ കടന്നു പോവുന്ന ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് നിയമ പ്രകാരമുളള ദൂര പരിതിയില്ലാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കെഎസ്ഇബി കണ്ടെത്തിയിരിക്കുന്നത്. കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.

മുല്ലച്ചേരി മൊട്ടമ്മലിലെ ചന്ദ്രന്റെ ഉടമസ്ഥതയിലുളളതാണ് ഈ കെട്ടിടം. ഇയാള്‍ തന്നെയാണ് ഇവിലെ കരാട്ടെ ക്ലാസും നടത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.