മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ദുബൈയിൽനിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.[www.malabarflash.com]
2010 മേയ് 22ന് 157 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന മംഗളൂരു ബജ്പെ വിമാനത്താവളത്തിലാണ് സമാനമായ അപകടസാധ്യത തലനാരിഴക്ക് ഒഴിവായത്.
ഞായറാഴ്ച വൈകീട്ട് 5.40ഒാടെ മംഗളൂരുവിലെത്തിയ ഐഎക്സ് 384 നമ്പർ വിമാനമാണ് അപകടത്തിൽപെട്ടത്. ലാൻഡ് ചെയ്ത് റൺവേ പിന്നിട്ട് യാത്രക്കാരെ ഇറക്കുന്ന ഭാഗമായ ഏപ്രണിലേക്കു പോകവെ ടാക്സി വേയിൽനിന്ന് പുറത്തേക്കു പോവുകയായിരുന്നു.
യാത്രക്കാരെ ഇവിടെ ഇറക്കിയശേഷം വിമാനം തിരികെ ടാക്സി വേയിൽ കയറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
No comments:
Post a Comment