Latest News

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മുങ്ങിമരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ സലാമിന്റെ മകന്‍ അഹമ്മദ് ഷമ്മാസ് (10) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.[www.malabarflash.com]

വൈകീട്ട് അഞ്ച് മണിയോടെ മറ്റു കുട്ടികളോടൊപ്പം വീടിന് കുറച്ചകലെയുള്ള പള്ളിക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചെങ്കള നായനാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.