കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെതിരെ നല്‍കിയ ഹരജി കെ സുരേന്ദ്രന്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കോടതിച്ചിലവ് ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]
അങ്ങനെയെങ്കില്‍ ഹരജി പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രനും കോടതിയെ അറിയിച്ചു.തുടര്‍ന്ന് കേസ് വീണ്ടും ഈ മാസം 18 ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി വെള്ളിയാഴ്‌ച അവസാനിപ്പിക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യം മുന്നോട്ടുവച്ചത്.
എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ ഹര്‍ജി പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചു.
കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഹരജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം വെള്ളിയാഴ്‌ച അവസാനിക്കാനിരിക്കെയാണ് പുതിയ വാദവുമായി എതൃകക്ഷി ഭാഗം അഭിഭാഷന്‍ കോടതിയില്‍ ഹാജരായത്.
2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ ഹരജിയമായി കോടതിയെ സമീപ്പിച്ചത്. ഇതിനിടിയല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ റസാഖ് അന്തരിച്ചു. ഇതോടെ കേസിന്റെ തുടര്‍ നടപടികള്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് റസാഖിന്റെ മകന്‍ കേസില്‍ കക്ഷിച്ചേര്‍ന്നു. ഇതിനിടയിലാണ് ഹരജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.
No comments:
Post a Comment