കാസര്‍കോട്: വിദ്യാനഗറില്‍ നിന്നും കഴിഞ്ഞ ദിവസം മുതല്‍ കാണാതായ 17കാരിയായ വിദ്യാര്‍ത്ഥിനിയെ തൃശൂരില്‍ കണ്ടെത്തി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടുവടുക്കയിലെ പെണ്‍കുട്ടിയെ ബുധനാഴ്ച രാവിലെ മുതലാണ് കാണാതായത്.[www.malabarflash.com]
പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് ചേരാനിരിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട കോഴ്‌സിന് ചേരാന്‍ സമ്മതിക്കാത്തതിലുള്ള മനോവിഷമത്തിലാണ് വീടുവിട്ടതെന്ന് പറയുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ടവര്‍ ലൊക്കേഷന്‍ തളങ്കര കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ രാവിലെ കുറ്റിപ്പുറം ഉള്ളതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ അവിടെ ബന്ധുക്കളെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് തൃശൂരിലുണ്ടെന്ന വിവരം ലഭിക്കുകയും ബന്ധുക്കള്‍ അവിടെയെത്തി കണ്ടെത്തുകയായിരുന്നു.

No comments:
Post a Comment