Latest News

കേരള കേന്ദ്ര സര്‍വ്വകലാശാല റാങ്കിംഗില്‍ 16-മത്

കാസര്‍കോട്: ഇന്ത്യയിലെകേന്ദ്ര സര്‍വ്വകലാശാലകളില്‍ ഔട്ട്‌ലുക്ക്മാഗസിനും ഐകേര്‍ ഇന്ത്യയും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ഇന്ത്യയിലെ മികച്ച സര്‍വ്വകലാശാലകളില്‍ 16-ാം സ്ഥാനം ലഭിച്ചു.[www.malabarflash.com]

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, പി. എച്ച്.ഡി. ബിരുദം ഉള്ള അധ്യാപകരുടെ എണ്ണം, ഓരോ അധ്യാപകര്‍ക്കുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍, പ്രബന്ധങ്ങള്‍ക്കുലഭിച്ച ഔദ്യോഗിക അംഗീകരം, ദേശീയാടിസ്ഥാനത്തിലുള്ള വിഷയവൈവിധ്യം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശകലനത്തിലാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് പതിനാറാം സ്ഥാനം ലഭിച്ചത്. 

ആരംഭിച്ച് കേവലം ഒരു ദശകം മാത്രം പിന്നിടുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയെ സംന്ധിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം ഏറെആഹ്ലാദകരമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ പറഞ്ഞു.
2009-ല്‍ ആരംഭിച്ച സര്‍വ്വകലാശാലയില്‍ ഇന്ന് 27 പഠന ഗവേഷണ വിഭാഗങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 2500ലധികം വിദ്യാര്‍ത്ഥികളും പഠിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമികമികവിലും പുതുതായിതുടങ്ങിയ മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളെക്കാള്‍ ബഹുദൂരം മുന്നിലാണ് കേരള കേന്ദ്ര സര്‍വ്വകലാശാല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.