Latest News

മലേഷ്യയിലെ അന്താരാഷ്ട്ര സെമിനാറില്‍ മുഹിമ്മാത്ത് വിദ്യാര്‍ഥി പ്രബന്ധമവതരിപ്പിക്കും

പുത്തിഗെ: ജൂലൈ 30,31 തിയതികളില്‍ മലേഷ്യയിലെ പിനാഗില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് സെമിനാറില്‍ മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്ലാമിക് സയന്‍സിലെ വിദ്യാര്‍ഥി അസ്ഹറുദ്ദീന്‍ ബംഗളൂരു പ്രബന്ധം അവതരിപ്പിക്കും.[www.malabarflash.com]

മലേഷ്യയിലെ വൈജ്ഞാനിക പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ സയന്‍സ് യൂനിവേഴ്‌സ്ിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് അസ്ഹറുദ്ദീന്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും പ്രൊഫഷണല്‍ വിദഗ്ധരും സംബന്ധിക്കുന്ന പരിപാടിയില്‍ 'ഇസ്‌ലാമിക ഡവലപ്‌മെന്റ്' എന്ന സെഷനില്‍ നടക്കുന്ന 'ലീഡര്‍ഷിപ്പ് ആന്‍ഡ് ദഅ്‌വ' എന്ന വിഷയത്തിലാണ് അസ്ഹറുദ്ദീന്‍ പ്രബന്ധം അവതരിപ്പിക്കുന്നത്.

ബംഗളൂരു കെ ജി എഫ് സ്വദേശിയായ ശംസുദ്ദീന്‍-ഫാത്വിമ ദമ്പതികളുടെ മകനായ അസ്ഹറുദ്ദീന്‍ മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമികിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ അടുത്തയാഴ്ച യാത്ര തിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.