പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.[www.malabarflash.com]
കോളജിന് മുന്നിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ദില്‍ഷാദിനെയാണ് ഒരുസംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. പത്തംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്റെ ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റതിനാല്‍ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയിയുമോയെന്ന ആശങ്കയിലാണ് ദില്‍ഷാദ്.
സംഭവത്തില്‍ എംഎസ് എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പോലിസ് കേസെടുത്തത്.
No comments:
Post a Comment