കാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ അധ്യാപക പരിശീലന പരിപാടിയായ ലയൺസ് ക്വസ്റ്റ് പരിപാടിയുടെ കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്, വയനാട്, മാഹി ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്റ്റ്രിക്ട് 318ഇ യുടെ ചെയർമാനും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് അംഗവുമായ അബ്ദുൽ നാസ്സറിന് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള ലയൺസ് അന്താരാഷ്ട്ര പ്രസിഡണ്ടിന്റെ ലയൺസ് ക്വസ്റ്റ് ചാമ്പ്യൻ അവാർഡ് ലഭിച്ചു.[www.malabarflash.com]
കൗമാരക്കാരായ വിദ്യാർത്ഥികളെ മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസവും, സംസ്കാര സമ്പന്നതയും നൽകുവാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന പരിപാടിയാണ് ലയൺസ് ക്വസ്റ്റ്.
ഇന്ത്യയിലുടനീളം തിരഞ്ഞടുക്കപ്പെടുന്ന സ്കൂളുകളിലെ അധ്യാപകർക്ക് ലയണൽസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്വസ്റ്റ് അധ്യാപക പരിശീലന പരിപാടി നടത്തി വരുന്നു. ഈ അവാർഡ് ലഭിക്കുന്ന കേരളത്തിലെ ഏക ഡിസ്റ്റ്രിക്ട് ചെയർമാനാണ് കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയായ പി.എം. അബ്ദുൽ നാസ്സർ, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ സ്ഥാപകമെമ്പറും, ജെ സി ഐ കാഞ്ഞങ്ങാടിന്റെ മുൻ പ്രസിഡണ്ടുമായിരുന്നു.
ജൂലൈ 14ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്ന് ലയൺസ് ഡിസ്റ്റ്രിക്ട് ഗവർണ്ണർ ഗണേഷ് കണിയാറക്കൽ അറിയിച്ചു.
No comments:
Post a Comment