Latest News

ബജാജ് CT110 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി ; വില 37,997 രൂപ

പുതിയ ബജാജ് CT110 ഇന്ത്യ വിപണിയില്‍ പുറത്തിറങ്ങി. 37,997 രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ CT110 -ലുണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് സംവിധാനമുള്ള CT110 മോഡല്‍ 44,352 രൂപ ഷോറൂം വില കുറിക്കും. ഗ്ലാസ് എബണി ബ്ലാക്ക്, മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലാസ് ഫ്ളെയിം റെഡ് നിറങ്ങള്‍ CT110 -ല്‍ തിരഞ്ഞെടുക്കാം.[www.malabarflash.com]

CT110 -ന്റെ ഡിസൈനില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. കറുപ്പഴകാണ് ബൈക്കിന്റെ എഞ്ചിന്. ഹാന്‍ഡില്‍ബാറുകള്‍ക്കും സസ്പെന്‍ഷനും അലോയ് വീലുകള്‍ക്കും നിറം കറുപ്പുതന്നെയാണ്.

പുതിയ സ്റ്റിക്കറുകളും ബോഡി ഗ്രാഫിക്സും CT110 -ന് പതിവില്ലാത്ത പുതുമ സമര്‍പ്പിക്കും. യാത്രാസുഖം വര്‍ധിപ്പിക്കാനായി പതുപതുത്ത സീറ്റാണ് ബൈക്കിന് ബജാജ് നല്‍കുന്നത്. ഇന്ധനടാങ്കില്‍ റബര്‍ പാഡിങ്ങും ഒരുങ്ങുന്നുണ്ട്. പുതിയ 115 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് CT110 -ന്റെ ഹൃദയം.

എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ 8.6 bhp കരുത്തും (7,000 rpm -ല്‍) 9.81 Nm torque ഉം (5,000 rpm -ല്‍) പരമാവധി സൃഷ്ടിക്കും. പ്ലാറ്റിന 110 -ലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.