Latest News

ഫ്ളക്സ് വിവാദം: പരിപാടിക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്…

കോഴിക്കോട്: അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയെന്ന വിവാദം ഉയര്‍ത്തുന്നതിനിടെ കോണ്‍ഗ്രസിന് തിരിച്ചടിയായി രാഹുല്‍ ഗാന്ധിയുടെ കത്ത്.[www.malabarflash.com]

പരിപാടിക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞാണ് രാഹുല്‍ ഗാന്ധി ജോര്‍ജ് എം തോമസ് എംഎല്‍എയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അപ്രതീക്ഷിതമായ ഒരു ആവശ്യം വന്നതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കത്തില്‍ പറയുന്നു. വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമെന്ന നിലയില്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദ്ദപരവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകും. പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്.പദ്ധതിക്ക് ചുക്കാന്‍ പിടിച്ച സര്‍ക്കാരിനും ഉദ്യോസ്ഥര്‍ക്കും അഭിനന്ദനം- രാഹുല്‍ മറുപടി കത്തില്‍ പറഞ്ഞു.എം.എല്‍.എയേക്കൂടാതെ പി.ഡബ്ലി.യു.ഡി എഞ്ചിനീയറും തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതായിരുന്നു വിവാദമായിരുന്നത്. ക്ഷണിക്കാതെ ചിത്രം മാത്രം ഫ്‌ളക്‌സ് അടിച്ച് രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോഴാണ് രാഹുലിന്റെ കത്ത് തന്നെ വരുന്നത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.