പെരിന്തല്‍മണ്ണ: ദുബയ്പ്പടിയില്‍ ഓട്ടോയിലിടിച്ച കാര്‍ നിയന്ത്രണംവിട്ട് ആളുകള്‍ക്കിടയിലേക്ക് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പൊന്ന്യാകുര്‍ശി പെരുമ്പുള്ളി കുഞ്ഞുണ്ണി (84) യാണ് മരിച്ചത്.[www.malabarflash.com]
പാണമ്പി തിയാടിയില്‍ സുധീന്ദ്രന്‍ (43), അമ്മിനിക്കാട് ഇറക്കിങ്ങല്‍ പ്രേംപ്രകാശ് (40), നിലമ്പൂര്‍ വാചാലില്‍ ജൈനമ്മ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുണ്ണി വൈകീട്ട് അഞ്ചരയോടെ മരിച്ചു.
ഇഎംഎസ് ആശുപത്രിയിലുള്ള രോഗിയെ കാണാന്‍ നിലമ്പൂരില്‍നിന്നും വരികയായിരുന്നു കാര്‍. ബൈപ്പാസ് ജങ്ഷന് സമീപം ഓട്ടോയിലിടിച്ചു. ഓട്ടോറിക്ഷ മറിഞ്ഞെങ്കിലും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് ദുബയ്പ്പടിയില്‍ റോഡരികിലൂടെ പോവുകയായിരുന്ന കുഞ്ഞുണ്ണിയെ ഇടിച്ചതിനുശേഷം മീന്‍ വില്‍ക്കുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പില്‍ ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
കുഞ്ഞുണ്ണിയുടെ ഭാര്യ പരേതയായ വള്ളി. മക്കള്‍: ആപ്പു, പരമേശ്വരന്‍, സരോജിനി, ശാരദ. മരുമക്കള്‍: ലളിത, ഷീബ, പരേതനായ ചന്ദ്രന്‍.
No comments:
Post a Comment