വൈദ്യുത ബില്ല് കണ്ട് ഷോക്കടിച്ച് ദമ്പതികൾ. ഉത്തർപ്രദേശിലെ ഹാപൂരിലെ ചാർമി ഗ്രാമത്തിലുള്ള വൃദ്ധദമ്പതികൾക്കാണ് 128 കോടിയുടെ കറണ്ട് ബില്ല് ലഭിച്ചത്. ബില്ല് അടക്കാത്തതിനെ തുടർന്ന് ഇവരുടെ വീട്ടിലെ വൈദ്യുത കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.[www.malabarflash.com]
വീട്ടുടമയായ ഷമീമും ഭാര്യ ഖൈറുന്നീയും മാത്രം താമസിക്കുന്ന ഈ വീട്ടിൽ ഒരു ഫാനും ഒരു ലൈറ്റും മാത്രമാണുള്ളത്. പരാതിയുമായി പല സ്ഥലങ്ങളിൽ പോയെങ്കിലും ആരും തങ്ങളെ പരിഗണിച്ചില്ലെന്ന് ഷമീം പറയുന്നു.
പരാതി പറഞ്ഞപ്പോൾ മുഴുവൻ പണവും അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. അവർ അങ്ങനെ ചെയ്തുവെന്നും ഷമീം പറഞ്ഞു. സാങ്കേതിക പിഴവാണ് ഇതിന് കാരണമെമന്നാണ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ എഞ്ചിനീയർ രാം ശരണ്‍ വ്യക്തമാക്കുന്നത്. എന്നാൽ ഇതുവരെയും പ്രശ്നത്തിന് പരിഹാസം കണ്ടെത്തുവാൻ അധികൃതർ ആരും തയാറാകുന്നുമില്ല.

No comments:
Post a Comment