Latest News

‘‘ഞങ്ങൾ സുരക്ഷിതരാണ‌്. ഭക്ഷണം ഉൾപ്പടെ എല്ലാ സൗകര്യവും ഇവിടെ ലഭിക്കുന്നുണ്ട‌്’’ പ്രജിത്തിന്റെ വിളിയെത്തി; ഉറ്റവർക്ക‌് ആശ്വാസം

ഉദുമ: ‘‘ഞങ്ങൾ സുരക്ഷിതരാണ‌്. ഭക്ഷണം ഉൾപ്പടെ എല്ലാ സൗകര്യവും ഇവിടെ ലഭിക്കുന്നുണ്ട‌്’’ പ്രജിത്തിന്റെ വീഡിയോകോൾ എത്തിയപ്പോൾ ഉദുമയിലെ ‘പൗർണമി’ വീട്ടിലുള്ളവർക്കെല്ലാം ആശ്വാസം.[www.malabarflash.com] 

ബ്രിട്ടീഷ‌് നാവികസേന പിടിച്ചെടുത്ത ഇറാന്റെ ‘ഗ്രേസ‌് വൺ’ എണ്ണക്കപ്പലിലെ എൻജിനിയറാണ‌് പ്രജിത്ത‌് (33). കപ്പൽ പിടിച്ചെടുത്ത വിവരം അറിഞ്ഞതോടെ ബന്ധുക്കളെല്ലാം ആശങ്കയിലായിരുന്നു.

ഒരാഴ‌്ചയായി പ്രജിത്തിനെ ബന്ധപ്പെടാൻ സാധിച്ചില്ല.ബാങ്ക‌് ഓഫ‌് ബറോഡ‌ റിട്ട. മാനേജർ ഉദുമ പെട്രാൾപമ്പിന‌് സമീപം നമ്പ്യാർകീച്ചലിലെ പുരുഷോത്തമന്റെയും ശ്രീജയുടെ മകനാണ‌് ഇറാൻ എണ്ണക്കപ്പലിലെ തേഡ‌് എൻജിനിയറായ പ്രജിത്ത‌്.

സുഹൃത്തുക്കളും ഉദുമ മേഖലയിലെ കപ്പൽ ജീവനക്കാരും പ്രജിത്തിന്റെ വിവരമറിയാൻ അന്വേഷണം നടത്തുന്നതിനിടെയാണ‌് ആശ്വാസമായി വിളിയെത്തിയത‌്. കപ്പൽ ജീവനക്കാരുടെ ഫോണും ലാപ‌് ടോപ്പും സൈന്യം വാങ്ങിയെങ്കിലും നാലുദിവസംമുമ്പ‌് തിരിച്ചുനൽകിയതായി പ്രജിത്ത‌് വീട്ടുകാരെ അറിയിച്ചു.  

ഞായറാഴ‌്ച പകലാണ‌് പുരുഷോത്തമന‌് മകന്റെ വീഡിയോകോൾ എത്തിയത‌്. ഉടൻ മോചിതനാകുമെന്നും ഒരുമാസത്തിനുള്ളിൽ നാട്ടിലെത്തുമെന്നും പ്രജിത്ത‌് അറിയിച്ചതായി പുരുഷോത്തമൻ പറഞ്ഞു. മാർച്ചിലാണ‌് പ്രജിത്ത‌് ജോലിക്കുചേർന്നത‌്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.