ഉദുമ: ഇക്കഴിഞ്ഞ വേനൽ ചൂടിൽ ഉദുമ , ചെമ്മനാട് പഞ്ചായത്തുകളിൽ നൂറോളം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച റിയാസ് കാപ്പിൽ, നൗഷാദ് കളനാട്, എന്നിവർക്ക് അബൂദാബി ഉദുമ മണ്ഡലം കെഎം. സി. സി. യുടെ സിൻസറിറ്റി അവാർഡ് പ്രസിഡന്റ് ആലൂർ സലാം മാങ്ങാട്, വൈസ് പ്രസിഡന്റ് അബുല്ല പരപ്പ , എന്നിവർ ചേർന്ന് സമ്മാനിച്ചു.[www.malabarflash.com]
കുടിവെള്ളം വിതരണം നടത്തുന്നതിന് നേതൃത്വം നൽകിയ കാപ്പിൽ ചാരിറ്റി ഫൗണ്ടേഷൻ, കളനാട് സി.എം.ഉസ്താത് ഇസ്ലാമിക് സെൻറർ എന്നിവക്കുള്ള പുരസ്കാരം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ധീനിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി.
കാപ്പിൽ കെ.ബി.എം. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു .എം. എ . നജീബ്, റഊഫ് ബാവിക്കര , സുബൈർ പാക്യാര, കെ.എം.എ റഹ്മാൻ, അഷറഫ് പൊയ്യയിൽ, റവാസ് പാറയിൽ , എസ്ടി. മുനീർ. സവാദ് കാപ്പിൽ പ്രസംഗിച്ചു.
No comments:
Post a Comment