ലോഡ്സ്: ക്രിക്കറ്റിന്റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണ കണക്കിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്.[www.malabarflash.com]
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ 15 റൺസാണ് നേടിയത്. കിരീടത്തിലേക്ക് 16 റൺസിന്റെ മാത്രം ദൂരവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസും ആകെയുള്ള ഒരോവറിൽ 15 റൺസ് നേടിയതോടെയാണ് ബൗണ്ടറികളുടെ എണ്ണക്കണക്കിൽ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടം ആദ്യമായെത്തുന്നത്.
കിവീസ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് പുറത്തായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ 15 റൺസാണ് നേടിയത്. കിരീടത്തിലേക്ക് 16 റൺസിന്റെ മാത്രം ദൂരവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസും ആകെയുള്ള ഒരോവറിൽ 15 റൺസ് നേടിയതോടെയാണ് ബൗണ്ടറികളുടെ എണ്ണക്കണക്കിൽ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടം ആദ്യമായെത്തുന്നത്.
No comments:
Post a Comment