Latest News

അഹമ്മദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു;29 പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ കന്‍കരിയയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. പ്രവര്‍ത്തനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട യന്ത്രഊഞ്ഞാല്‍ അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം.[www.malabarflash.com]

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ 29 പേരുടെ നില ഗുരുതരമാണ്. അപകട സമയത്ത് 31 പേരാണ് യന്ത്ര ഊഞ്ഞാലിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.