Latest News

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി സ​ർ​ക്കാ​ർ വ​ക സൗ​ജ​ന്യ വൈ​ഫൈ; പ​രി​ധി ഒ​രു ജി​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 2000 കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ കെ-​ഫൈ പ​ദ്ധ​തി​യി​ൽ 1887 സൗ​ജ​ന്യ വൈ​ഫൈ കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​​സ​ജ്ജ​മാ​യി. മ​റ്റു​ള്ള​വ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.[www.malabarflash.com]

എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൊ​തു ഇ​ട​ങ്ങ​ളി​ൽ ആ​ണ് വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ, പാ​ർ​ക്കു​ക​ൾ, പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ത് ല​ഭ്യ​മാ​വു​ക. സം​സ്ഥാ​ന ഐ​ടി മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ അ​ട​ക്കം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ മൊ​ബൈ​ലി​ലും ലാ​പ്ടോ​പ്പി​ലും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ദി​വ​സേ​ന ഒ​രു ജി​ബി വ​രെ വൈ​ഫൈ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നാ​കും. 10 എം​ബി​പി​എ​സ് വേ​ഗ​ത​യി​ൽ വൈ​ഫൈ ല​ഭ്യ​മാ​കും. ഇ​തി​നാ​യി വൈ​ഫൈ ഓ​ണ്‍ ചെ​യ്തു മൊ​ബൈ​ൽ ന​ന്പ​ർ കൊ​ടു​ത്തു ലോ​ഗി​ൻ ചെ​യ്താ​ൽ മ​തി​യാ​കും.

കെ-​ഫൈ നി​ല​വി​ൽ ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ www.itmission.kerala.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കെ-​ഫൈ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഐ ​ടി മി​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും ല​ഭി​ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.