Latest News

200 കോടിയുടെ ഹവാല ഇടപാട്, മുഖ്യകണ്ണി വലയിൽ

കൊല്ലം: തെക്കൻ കേരളത്തിലെ ഹവാല - സ്വർണക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണികളിൽ ഒരാളും സബ് ഏജന്റുമാരും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വലയിലായി. [www.malabarflash.com]

കൊല്ലം ജില്ലയിൽ സ്വർണ മൊത്തവ്യാപാരം നടത്തുന്ന രാജസ്ഥാൻ സ്വദേശിയും തിരുവനന്തപുരം തൊളിക്കോട്, കരുനാഗപ്പള്ളി, കൊടുവള്ളി, ഉമയനല്ലൂർ എന്നിവിടങ്ങളിലെ സബ് ഏജന്റുമാരുമാണ് കുടുങ്ങിയത്.

കൊല്ലത്തെ ഇയാളുടെ സ്വർണക്കടയിൽ നടത്തിയ പരിശോധനയിൽ 200 കോടിയിലധികം രൂപയുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച കുറിപ്പുകളും കണക്കിൽപ്പെടാത്ത 17.5 ലക്ഷം രൂപയും പിടിച്ചെടുത്തു. കണക്ക് ബുക്കിൽ നിന്ന് ലഭിച്ച പേരുകളും ഫോൺ നമ്പരും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

വിദേശത്തുള്ള ഏജന്റാണ് ഹവാല ഇടപാട് നിയന്ത്രിക്കുന്നത്. ഇയാൾ നിർദ്ദേശിക്കുന്നവർക്ക് കൊല്ലത്തെ വ്യാപാരി പണം എത്തിച്ചുകൊടുക്കും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടപാടുകാർക്ക് വ്യാപാരിയുടെ സഹായികൾ സ്ഥിരമായി പണം എത്തിക്കുന്നു. പണത്തിന് പകരമായി വ്യാപാരിക്ക് ലഭിക്കുന്നത് കള്ളക്കടത്ത് സ്വർണമാണ്. നിയമപരമായ മാർഗങ്ങളിലൂടെ പണം അയയ്ക്കുമ്പോൾ വിദേശനാണ്യ വിനിമയത്തിന്മേൽ നൽകേണ്ട സർവീസ് ചാർജും നികുതിയും സ്വർണത്തിന്റെ നികുതിയും ഇതുവഴി വെട്ടിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.