Latest News

റിലീസിനൊരുങ്ങി ഹോളിവുഡ് ചിത്രം റാംബോ ; സെപ്റ്റംബര്‍ 21 ന് തിയേറ്ററുകളിലേക്ക്

റാംബോ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ‘റാംബോ: ലാസ്റ്റ് ബ്ലഡ്’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 21 ന് ഇന്ത്യയില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ തന്നെയാണ് നായകന്‍.[www.malabarflash.com]

സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ ടൈറ്റില്‍ കഥാപാത്രത്തിന് ഒരു മെക്‌സിക്കന്‍ മിഷനാണ് ഇത്തവണ പൂര്‍ത്തീകരിക്കാനുള്ളത്. ഒരു സുഹൃത്തിന്റെ മകളെ അവിടുത്തെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കലാണ് ദൗത്യം. സ്വാഭാവികമായും ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരവുമായാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. അമ്പും വില്ലും കത്തിയും കത്തിക്കലും എന്ന് തുടങ്ങി പല തരത്തിലുള്ള ആയോധന, അക്രമ മുറകളോടെയാണ് റാംബോ ശത്രുക്കളോട് പടവെട്ടുന്നത്.

സെപ്റ്റംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നതും സ്റ്റാലോണ്‍ തന്നെയാണ്. വിയറ്റ്‌നാം യുദ്ധം, സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശം എന്നിവ പശ്ചാത്തലമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. 1982ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബ്ലഡ് ആയിരുന്നു റാംബോ പരമ്പരയിലെ ആദ്യ ചിത്രം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.