തൊടുപുഴ : വിവാഹ ദിവസം രാവിലെ അണിഞ്ഞൊരുങ്ങുന്നതിനായി ബ്യൂട്ടി പാർലറിലേക്ക് പോയ പ്രതിശ്രുത വധു വിവാഹവേദിയിലെത്താതെ കാമുകനൊപ്പം ഒളിച്ചോടി.[www.malabarflash.com]
ഏറെ നാളായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ കാത്ത് കാമുകൻ
ബ്യൂട്ടി പാർലറിനു സമീപം നിൽക്കുകയായിരുന്നു.
ബ്യൂട്ടി പാർലറിനു സമീപം നിൽക്കുകയായിരുന്നു.
യുവാവുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി നേരത്തേ വീട്ടുകാരോട് അറിയിച്ചിരുന്നെങ്കിലും ഇതിന് സമ്മതിക്കാതെ മറ്റൊരാളുമായി രക്ഷിതാക്കൾ വിവാഹം ഉറപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതോടെ സംഭവം ഒളിച്ചോട്ടമാണെന്ന് മനസിലാക്കിയ ബന്ധുക്കൾ വിവരം വരന്റെ വീട്ടിലറിയിച്ചു. ഇതോടെ നിശ്ചയിക്കപ്പെട്ട വിവാഹം മുടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കാണാതായ പെൺകുട്ടിയെയും കാമുകനെയും കണ്ടെത്തുകയും വൈകിട്ടോടെ പെൺകുട്ടിയുടെ ആഗ്രഹം പോലെ വീട്ടുകാർ കാമുകനു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
No comments:
Post a Comment