Latest News

ഐസിഎഫ് പ്രവര്‍ത്തകന്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി അരിക്കാട് നിരപ്പിലെ ആസിഫ് (25) ഹൃദയാഘാതം മൂലം മരിച്ചു. ബിയ്യാത്തിയില്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകനാണ്.[www.malabarflash.com] 

നാല് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയത് വരുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ആസിഫ്. 

ഐസിഎഫ് പ്രവര്‍ത്തകനായിരുന്നു. നിരവധി സാഹിത്യോല്‍സവ് വേദികളിലെ പ്രതിഭ കൂടിയായിരുന്ന ആസിഫ് നാട്ടിലെ സജീവ എസ്എസ്എഫ് പ്രവര്‍ത്തകനാണ്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ആശിഖ്, ശംലിയ, ശഫീഖത്ത്, ശംസിറ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.