Latest News

നിയമസഭയില്‍ എന്‍ ഡി എ- മുസ്ലിംലീഗ് സഹകരണം; രാജഗോപാലിന്റെയും പി സി ജോര്‍ജിന്റേയും സമയം ഷംസുദ്ദീന് നല്‍കി

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ എന്‍ ഡി എ അംഗങ്ങളുമായി മുസ്ലിംലീഗ് നടത്തിയ സഹകരണം ചര്‍ച്ചയാകുന്നു. സംസാരിക്കാന്‍ എന്‍ ഡി എക്ക് അനുവദിച്ച സമയം മുസ്ലിംലീഗിന് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ധനവിനിയോഗ ബില്‍ ചര്‍ച്ചയിലാണ് എന്‍ ഡി എ അംഗങ്ങളായ പി സി ജോര്‍ജ്, ഒ രാജഗോപാല്‍ എന്നിവരുടെ സമയം ലീഗ് അംഗം എന്‍ ഷംസുദ്ദീന് നല്‍കിയത്.[www.malabarflash.com]
മുസ്ലിംലീഗന്റെ സഹകരണത്തില്‍ പരിഹാസവുമായി സി പി എം രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ വോട്ട് വാങ്ങിയവര്‍ നിയമസഭയില്‍ സമയവും വാങ്ങിയെന്ന് സി പി എം ആരോപിച്ചു. മുമ്പും ബി ജെ പിയുമായി രഹസ്യമായും പരസ്യമായും കൂട്ടുകൂടിയ പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും സി പി എം ആരോപിച്ചു.

എന്നാല്‍ സമയ കൈാറ്റം സാങ്കേതികം മാത്രമാണെന്നാണ് ഷംസുദ്ദീന്റെ വിശദീകരണം. എന്നാല്‍ ഷംസുദ്ദീന്‍ ബി ജെ പി അംഗങ്ങളുടെ സമയം വാങ്ങിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയരുന്നതായാണ് റിപ്പോര്‍ട്ട്. 

അതേ സമയം സഭയിലെ എന്‍ഡിഎയുടെ സമയം വാങ്ങാന്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷിനേതാവ് എം കെ മുനീര്‍ കത്ത് പുറത്തിറക്കി.

ചൊവ്വാഴ്ച നിയമസഭയില്‍ എന്‍ഡിഎയുടെയോ ബിജെപിയുടെയോ സമയം മുസ്ലീം ലീഗ് മെമ്പര്‍മാര്‍ക്ക് സംസാരിക്കാന്‍ വാങ്ങുന്ന ഒരു തീരുമാനവും പാര്‍ലമെന്ററി പാര്‍ട്ടി എടുത്തിട്ടില്ല. പാര്‍ട്ടി ലീഡര്‍ എന്ന നിലയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും കാണിച്ചാണ് മുനീര്‍ കത്തിറക്കിയത്. 

വിഷയം ലീഗില്‍ രൂക്ഷമായ സംഘര്‍ഷത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ് മുനീറിന്റെ കത്തിലൂടെ പുറത്താകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.