ദുബൈ: ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയില്‍ കാസര്‍കോട് കീഴൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കീഴൂര്‍ കടപ്പുറം ശ്രീശൈലത്തില്‍ യോഗീന്ദ്രന്‍ (47) ആണ് മരിച്ചത്.[www.malabarflash.com]
ദുബൈ വിംട്ടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യോഗീന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബൈ തീരദേശ കോണ്‍ഗ്രസ് സെക്രട്ടറിയും, ഇന്‍കാസ് മെമ്പറും, ദുബൈ- കീഴൂര്‍ പ്രിയദര്‍ശിനി ക്ലബ് പ്രസിഡണ്ടുമായിരുന്നു.
ദുബൈ തീരദേശ കോണ്‍ഗ്രസ് സെക്രട്ടറിയും, ഇന്‍കാസ് മെമ്പറും, ദുബൈ- കീഴൂര്‍ പ്രിയദര്‍ശിനി ക്ലബ് പ്രസിഡണ്ടുമായിരുന്നു.
പരേതനായ ഗോപാലന്‍- ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയങ്ക. മക്കള്‍: തേജസ്, ദര്‍ശിത്ത്. സഹോദരങ്ങള്‍: രാജന്‍, ജയചന്ദ്രന്‍, പങ്കജാക്ഷന്‍, സതീശന്‍, ജയപ്രഭ, ശശികല, കൃഷ്ണവേനി, പരേതനായ ദാസന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
No comments:
Post a Comment